ടൂറിസത്തിന് വ്യവസായ പദവി: വയനാട്ടിലെ ടൂറിസം മേഖലയ്ക്ക് പുതിയ പ്രതീക്ഷ
വയനാട്: സംസ്ഥാന ടൂറിസം മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ടൂറിസത്തിന് വ്യവസായ (Industry) പദവി നൽകാനുള്ള കരട് സർക്കാർ തയ്യാറാക്കുന്നതായി ടൂറിസം മന്ത്രി പി. സി. വിഷ്ണുനാഥ് അറിയിച്ചു.
ഈ തീരുമാനം നടപ്പിലായാൽ വയനാട് ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലെ റിസോർട്ടുകൾ, ഹോംസ്റ്റേകൾ, ഹോട്ടലുകൾ, ട്രാവൽ സ്ഥാപനങ്ങൾ, ടൂറിസം സംരംഭകർ എന്നിവർക്കുള്ള നിക്ഷേപ സാധ്യതകളും സർക്കാർ ആനുകൂല്യങ്ങളും വർധിക്കുമെന്നാണ് പ്രതീക്ഷ.
അടിസ്ഥാന സൗകര്യ വികസനം, പുതിയ നിക്ഷേപങ്ങൾ, തൊഴിൽ അവസരങ്ങൾ, പ്രാദേശിക സംരംഭകരുടെ വളർച്ച എന്നിവയ്ക്കും ഈ തീരുമാനം ഗുണകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു. പ്രകൃതി സൗന്ദര്യത്തിനും ഇക്കോ ടൂറിസത്തിനും പേരുകേട്ട വയനാട്ടിൽ കൂടുതൽ ആഭ്യന്തര-വിദേശ സഞ്ചാരികളെ ആകർഷിക്കുന്നതിന് ഈ നയം സഹായകമാകുമെന്നാണ് ടൂറിസം മേഖലയുടെ പ്രതീക്ഷ.
ടൂറിസം മേഖലയെ സാമ്പത്തിക വളർച്ചയുടെ പ്രധാന ചാലകശക്തിയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ നടപടികളുമായി മുന്നോട്ട് പോകുന്നത്. See More……