വയനാട് ബുക്ക് ടൂറിസം ഡിജിറ്റൽ ഡയറക്ടറിയിൽ സൗജന്യ ബിസിനസ് രജിസ്ട്രേഷൻ ആരംഭിച്ചു
വയനാട്: വയനാട്ടിലെ ടൂറിസം മേഖലയെ കൂടുതൽ ഡിജിറ്റലായി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന വയനാട് ബുക്ക് ടൂറിസം ഡിജിറ്റൽ ഡയറക്ടറി യിൽ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും സംരംഭകർക്കുമായി സൗജന്യ ബിസിനസ് രജിസ്ട്രേഷൻ ആരംഭിച്ചു.
ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ, റെസ്റ്റോറന്റുകൾ, ട്രാവൽ ഏജൻസികൾ, അഡ്വഞ്ചർ ടൂറിസം സ്ഥാപനങ്ങൾ, ഉൾപ്പെടെ ടൂറിസവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങൾക്കും ഡയറക്ടറിയിൽ രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്.
ഡയറക്ടറിയിൽ രജിസ്റ്റർ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഓൺലൈൻ സാന്നിധ്യം ശക്തിപ്പെടുത്താനും കൂടുതൽ വിനോദസഞ്ചാരികളിലേക്കും ഉപഭോക്താക്കളിലേക്കും എത്തിച്ചേരാനും സാധിക്കും. സ്ഥാപനത്തിന്റെ വിലാസം, ഫോൺ നമ്പർ, ലൊക്കേഷൻ, വെബ്സൈറ്റ്, സോഷ്യൽ മീഡിയ ലിങ്കുകൾ, ചിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തി സമഗ്രമായ ബിസിനസ് പ്രൊഫൈൽ അവതരിപ്പിക്കാനും സൗകര്യമുണ്ട്.
ബിസിനസ് പ്രൊഫൈൽ ആവശ്യാനുസരണം പുതുക്കുന്നതിനുള്ള സംവിധാനവും, വിഭാഗം അടിസ്ഥാനമാക്കിയുള്ള തിരച്ചിലിലൂടെ കൂടുതൽ ദൃശ്യപരതയും, പ്രത്യേക ഓഫറുകളും സേവനങ്ങളും പ്രദർശിപ്പിക്കാനുള്ള അവസരവും ഡയറക്ടറി ഒരുക്കുന്നുണ്ട്. വരുംകാലങ്ങളിൽ സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടികളിലും ഡിജിറ്റൽ മാർക്കറ്റിംഗ് പ്രവർത്തനങ്ങളിലുമുള്ള പങ്കാളിത്തത്തിനും രജിസ്റ്റർ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് അവസരം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
നിലവിൽ രജിസ്ട്രേഷൻ പൂർണമായും സൗജന്യമാണ്. വയനാട്ടിലെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് വയനാട് ബുക്ക് അധികൃതർ അഭ്യർഥിച്ചു. വിനോദസഞ്ചാര മേഖലയിലെ സ്ഥാപനങ്ങളെ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ഏകോപിപ്പിച്ച് ജില്ലയിലെ ടൂറിസം വികസനത്തിന് കൂടുതൽ പിന്തുണ നൽകുകയാണ് ഡയറക്ടറിയുടെ ലക്ഷ്യം.
രജിസ്ട്രേഷൻ:
https://wayanadbook.com/register
കൂടുതൽ വിവരങ്ങൾക്ക്:
📞 9207330666