വിനോദസഞ്ചാരികൾക്ക് എല്ലാ വിവരങ്ങളും ഒറ്റ ക്ലിക്കിൽ; വയനാട് ബുക്ക് ഡിജിറ്റൽ ഡയറക്ടറി സജീവം


വയനാട്: വയനാട്ടിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ആവശ്യമായ വിവരങ്ങൾ ഇനി ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്നതിനായി 'വയനാട് ബുക്ക്' ഡിജിറ്റൽ ഡയറക്ടറി പ്രവർത്തനം ആരംഭിച്ചു.   വയനാട് ബുക്ക് വഴി ടൂറിസ്റ്റുകൾക്ക് വിവിധ സേവനങ്ങളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ എളുപ്പത്തിൽ കണ്ടെത്താനാകും.

വിനോദസഞ്ചാര കേന്ദ്രങ്ങൾ, പാർക്കുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ട്രാവൽ ഏജൻസികൾ, ആശുപത്രികൾ, വാഹന റിപ്പയർ ഷോപ്പുകൾ, വർക്ക്‌ഷോപ്പുകൾ, മറ്റ് അത്യാവശ്യ സേവനങ്ങൾ എന്നിവയുടെ വിവരങ്ങൾ ഡയറക്ടറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർക്ക് സമയബന്ധിതമായി ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ഇതിനൊപ്പം, മേൽപ്പറഞ്ഞ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങൾക്ക് നിലവിൽ സൗജന്യമായി വയനാട് ബുക്കിൽ രജിസ്റ്റർ ചെയ്യുന്നതിനും അവസരമുണ്ട്. വളരെ ലളിതമായ രീതിയിലാണ് രജിസ്ട്രേഷൻ സംവിധാനം ഒരുക്കിയിട്ടുള്ളത്.

സൗജന്യ രജിസ്ട്രേഷനായി സന്ദർശിക്കുക:
https://wayanadbook.com/register