വയനാടിന്റെ മറഞ്ഞിരിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്താൻ 'Experimental Tourism' വിഭാഗവുമായി Wayanad Book
കൽപ്പറ്റ: വയനാടിന്റെ അധികം ആളുകൾ അറിയാത്ത പ്രകൃതി സൗന്ദര്യങ്ങളും വ്യത്യസ്ത വിനോദസഞ്ചാര അനുഭവങ്ങളും ലോകത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ Wayanad Book ഡിജിറ്റൽ ഡയറക്ടറിയിൽ Experimental Tourism എന്ന പുതിയ വിഭാഗം ആരംഭിച്ചു.
പ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങൾക്കപ്പുറം ഒളിഞ്ഞുകിടക്കുന്ന Hidden Tourism Spots, ശാന്തമായ വ്യൂ പോയിന്റുകൾ, പ്രകൃതിദത്ത കാഴ്ചകൾ, കാടിനുള്ളിലെ അനുഭവങ്ങൾ, ഗ്രാമീണ ജീവിതം, പ്രാദേശിക സംസ്കാരം, പൈതൃക കേന്ദ്രങ്ങൾ തുടങ്ങിയവയെ ഒരൊറ്റ വേദിയിൽ അവതരിപ്പിക്കുന്നതാണ് ഈ പുതിയ സംരംഭം.
വയനാടിന്റെ യഥാർത്ഥ സൗന്ദര്യം കൂടുതൽ ആളുകളിലെത്തിക്കുന്നതിനായി പൊതുജനങ്ങളുടെ സഹകരണവും Wayanad Book അഭ്യർഥിച്ചിട്ടുണ്ട്. നിങ്ങളുടെ പ്രദേശത്ത് അധികമാരും അറിയാത്ത മനോഹരമായ സ്ഥലങ്ങൾ ഉണ്ടെങ്കിൽ അവയുടെ ചിത്രങ്ങളും വിവരങ്ങളും Wayanad Book-ലേക്ക് അയയ്ക്കാം. തിരഞ്ഞെടുത്ത സ്ഥലങ്ങൾ Wayanad Book-ൽ പ്രസിദ്ധീകരിക്കുകയും കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയും ചെയ്യും.
വയനാടിന്റെ പ്രകൃതി, സംസ്കാരം, ഗ്രാമീണ ജീവിതം എന്നിവയെ കൂടുതൽ അടുത്തറിയാൻ ആഗ്രഹിക്കുന്ന യാത്രികർക്കായി ഈ വിഭാഗം പ്രയോജനകരമാകുമെന്നാണ് അധികൃതർ അറിയിച്ചത്. വയനാട് പ്രകൃതി സമ്പന്നമായ ഒരു വിനോദസഞ്ചാര ജില്ലയായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതും പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യവും പൈതൃകവും ഇതിന്റെ പ്രധാന ആകർഷണങ്ങളുമാണ്.
കൂടുതൽ വിവരങ്ങൾക്ക്
🌐 http://www.wayanadbook.com
WhatsApp: 9207330666
Wayanad Book – Explore Beyond the Ordinary.